Hero Image

ഐഎസ്ആര്ഒയില് നിരവധി ഒഴിവുകൾ; ഏപ്രില് 15 വരെ അപേക്ഷിക്കാം

ഐഎസ്ആര്‍ഒയില്‍ നിരവധി ഒഴിവുകൾ. അസിസ്റ്റന്റ്, ജൂനിയര്‍ അസിസ്റ്റന്റ് എന്നീ വിഭാഗത്തില്‍ ആണ് ഒഴിവുകള്‍. ഏപ്രില്‍ 15 വരെ അപേക്ഷിക്കാം.അസിസ്റ്റന്റ് തസ്തികയിലേക്ക് 10 ഒഴിവുകളും ജൂനിയർ പേഴ്സണൽ അസിസ്റ്റന്റിന്റെ ആറ് ഒഴിവുകളുമാണ് ഉള്ളത്.

ഏതെങ്കിലും അംഗീകൃത സർവ്വകലാശാലയിൽ നിന്നും 60 ശതമാനം മാർക്കോടെ ബിരുദം അല്ലെങ്കിൽ 6.32 സിജിപിഎയുള്ള ഉദ്യോഗാർത്ഥികൾക്കാണ് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കാനാകുക.

അപേക്ഷകർ കമ്പ്യൂട്ടർ പരിജ്ഞാനം ഉള്ളവരായിരിക്കണം.

ജൂനിയര്‍ പേഴ്സണല്‍ അസിസ്റ്റന്റ്: 60 ശതമാനം മാര്‍ക്കോടെയുള്ള ബിരുദം.സര്‍വ്വകലാശാല നിര്‍ദ്ദേശിക്കുന്ന കോഴ്സിന്റെ നിശ്ചിത കാലയളവിനുള്ളില്‍ ബിരുദം പൂര്‍ത്തിയാക്കിയിരിക്കണം. കമ്പ്യൂട്ടര്‍ പ്രാവിണ്യം അഭികാമ്യം.ഇംഗ്ലീഷ് സ്റ്റെനോഗ്രാഫിയില്‍ മിനിറ്റില്‍ 60 വാക്കുകളുടെ വേഗതയുണ്ടായിരിക്കണം.അല്ലെങ്കില്‍ അംഗീകൃത ബോര്‍ഡ്/ സര്‍വകലാശാലയില്‍ നിന്ന് കൊമേര്‍ഷ്യല്‍/സെക്രട്ടേറിയല്‍ പ്രാക്ടീസില്‍ 60 ശതമാനം മാര്‍ക്കോടെ ഡിപ്ലോമ. പ്രായം: 18- 28 വയസ് വരെ

അസിസ്റ്റന്റ് അല്ലൈങ്കിൽ ജൂനിയർ പേഴ്സണൽ അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമിതരാകുന്ന ഉദ്യോഗാർത്ഥികൾക്ക് പേ മാട്രിക്സിന്റെ ലെവൽ-4 അടിസ്ഥാനമാക്കി 25,000 രൂപ മുതൽ 81,000 രൂപ വരെ പ്രതിമാസ ശമ്പളം ലഭിക്കും. ഡിപ്പാർട്ട്മെന്റൽ ഹൗസിംഗ്, ട്രാൻസ്പോർട്ട് സൗകര്യം എന്നിവ ലഭിക്കാത്തവർക്ക് ഡിയർനസ് അലവൻസ്, ഹൗസ് റെന്റ് അലവൻസ്, പോസ്റ്റിംഗ് എന്നിവ ലഭ്യമാകും. എഴുത്ത്-നൈപുണ്യ പരീക്ഷയുടെ അടിസ്ഥാനത്തിലാകും നിയമനം.

ഓണ്‍ലൈനായിട്ടാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.വിശദ വിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റ് https://www.isro.gov.in/PRLRecruitment5.ഹ്ത്മ്ൽ സന്ദര്‍ശിക്കാം:

READ ON APP